HWA Scholarship Distribution 2019-20

ബാംഗ്ലൂർ ഹിറാ വെൽഫെയർ അസോസിയേഷനു കീഴിൽ എല്ലാ വർഷവും നടത്തിവരാറുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം 2019 – 20 അധ്യായന വർഷത്തേക്കുള്ള ആദ്യ ഘട്ട വിതരണം നടന്നു. ഈ വർഷത്തേക്ക് ബജറ്റിൽ നീക്കിവച്ച ഇരുപത് ലക്ഷത്തിന്റെ ആദ്യഘടുവായ 7.5 ലക്ഷം രൂപ ഇതിനോടകം 110 കുട്ടികൾക്കായി വിതരണം ചെയ്തു. 30 ജൂൺ 2019 ഞായറാഴ്ച കോൾസ് പാർക്ക് ഹിറാ സെന്ററിൽ വെച്ച് നടന്ന സ്കോളർഷിപ്പ് വിതരണം മുഖ്യാതിഥി പി.സി ജാഫർ ഐ. എ. എസ് ഉദ്ഘാടനം നിർവഹിച്ചു. 2018- 19 അധ്യായന വർഷം ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും അദ്ധേഹം നിർവഹിച്ചു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയും ഒമ്പതാം തലത്തിലും പത്താം തലത്തിലും വെച്ച് പഠനമവസാനിപ്പിക്കുന്ന വിദ്യാർത്ഥികളെ കുറിച്ച് അദ്ധേഹം ആശങ്ക പങ്കുവെക്കുകയും ചെയ്തു. സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്ക് വേണ്ടി ബാംഗ്ലൂർ ആചാര്യ ബിസിനസ് സ്കൂൾ അസോസിയേറ്റ് പ്രൊഫസർ ഡോ. സൈദ് ഖാസിം മോട്ടിവേഷൻ ക്ലാസ് നിർവഹിച്ചു.

സ്കോളർഷിപ്പ് വിതരണം മുഖ്യാതിഥി പി.സി ജാഫർ ഐ. എ. എസ് ഉദ്ഘാടനം നിർവഹിക്കുന്നു.

ഹിറാ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ മൂസ അധ്യക്ഷത വഹിച്ചു.
ട്രസ്റ്റ് സെക്രട്ടറി ഹസൻ പൊന്നൻ, ട്രസ്റ്റ് മെമ്പർ അൻവർ ഹുസൈൻ, ഹിറാ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഹസൻ കോയ തുടങ്ങിയവർ സ്കോളർഷിപ്പ് വിതരണം നിര്‍വഹിച്ചു. സ്കോളർഷിപ്പ് നേടുന്ന വിദ്യാർത്ഥികളെ ബന്ധപ്പെടുകയും അവർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു കൊണ്ടിരിക്കുന്ന മെൻറർമാരെയും, വളണ്ടിയർമാരെയും വേദിയിൽ അനുമോദിച്ചു.സ്കോളർഷിപ്പ് വിതരണത്തിന് അബ്ദുല്ല നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ അനൂപ് അഹമ്മദ് സ്വാഗതവും ബ്രദര്‍ അമന്‍ ഖിറാഅത്തും നിർവഹിച്ചു.